മഴയ്ക്കായ് കാത്തിരുന്നു കാലം,വറ്റിദാഹവുമോർമ്മയും
മഴമേഘങ്ങളെ, പെയ്യാതെ അകലാൻ തോന്നുകയോ?
ചൊടിച്ചുപോകുമീ ദുർവ്വാശിക്കാരനാം ഇളം തെന്നലേ,
അംബരവീഥിയിൽ കാർമേഘങ്ങളേയുംകൂട്ടി നീ എങ്ങോട്ട്?
മടുപ്പിന്റെ സ്വച്ഛതയിൽ ഭൂവിൻ നിറം മങ്ങുന്നുവോ!
എങ്കിലും ഏതോ ഓർമ്മയിൽ വീണ്ടുമിറ്റുവീഴും മഴത്തുള്ളികളും,
ആർത്തട്ടഹസിക്കും വെള്ളിവെളിച്ചവും, ബാക്കിയാവുമിടിനാദവും
ഒരിക്കൽക്കൂടി ഈ വേഴാമ്പലിൻ ദാഹമടക്കുമോ?
No comments:
Post a Comment