മൃത്യു, മൂകമായ് യാത്രയാകുന്നവൻ
എന്നുമവന്റെ കൈകൾ ചുറ്റിപ്പിടിക്കുംഅങ്ങകലെ ശാന്തമാം തീരത്തണയും
തോണിയിലൊപ്പമിരുന്നവൻ മൃദുഗാന-
മാലപിക്കുമതിൻ പ്രതിദ്ധ്വനിയൊരു
നൊമ്പരത്തിൻ അലമുറയായിത്തീരും
ഉച്ചത്തിൽ ആനന്ദമതിൽ കൈയ്യടിച്ചങ്ങു
ജീവനും ചിതയിലെരിഞ്ഞുതീർന്നു
ദഹനവുമൊരിറ്റു കണ്ണുനീർ പെയ്തൊഴിഞ്ഞു
നിശ്വാസമിനിയും തളംകെട്ടിനിന്നാക്കനൽച്ചൂടും
ഇതറിയാനിനി മറ്റൊരു ജന്മത്തിനായ്
വിട്ടുകൊടുക്കരുതെന്ന് അപേക്ഷിച്ചു ജീവനും
മൃത്യുവിൻ പാദത്താലമർന്നു സ്വയം
മൃത്യുവായ്തീർന്നു എങ്ങോ....
No comments:
Post a Comment