Friday, June 15, 2012

ഹരിതസ്വപ്നങ്ങൾ


എന്റെ നിസ്വനങ്ങൾ പ്രതിധ്വനിക്കുന്നു. 
എനിക്കുചുറ്റും നിശബ്ദതപേറി, കടുംചായങ്ങൾ പൂശപ്പെട്ട ചുവരുകൾ അതിനുവേണ്ടിത്തന്നെ നിർമ്മിക്കപ്പെട്ടതുപോലെ. ചിതലരിക്കപ്പെട്ടതും, പൊട്ടിപ്പിളർന്നുതും, മങ്ങിയവയുമായ ചുവരുകൾ സ്വയം നശിച്ച ബുധിക്കുവേണ്ടി മാത്രം നിലകൊള്ളുകയാണ്. വളഞ്ഞ ഇടനാഴികളിൽ ഇത്തിരിവെട്ടം തീർക്കുന്ന മൂകത അലോസരപ്പെടുത്തുകയാണ്. അകത്തളങ്ങളിൽ പഴമയുടെ ഗന്ധവും, ഓർമ്മകളുടെ ഋതുഭേദങ്ങളും നിറയുന്നു. ചില്ലകൾമാത്രം അവശേഷിക്കുന്ന വൃക്ഷങ്ങളിൽ ഹരിതസ്വപ്നങ്ങൾ കൂടുകെട്ടുന്നു...

No comments:

Post a Comment