വേദനയിൽ പ്രണയവിരഹങ്ങൾ തീവ്രമാകും.
സന്ധ്യയിലെ മൗനനൊമ്പരങ്ങൾക്ക് ആഴം
കൂടും.
അതിൽ വീഴുന്നനേരമത്രയും ആഴത്തിലേയ്ക്കു്
മുങ്ങിത്താണുപോകാനേ നമുക്ക്
ആഗ്രഹമുണ്ടാകൂ.
വേദനയിൽ വിരിയുന്ന പൂക്കൾ വശ്യവും, ലഹരിപോലെ
മത്തുപിടിപ്പിക്കുന്ന രൂക്ഷഗന്ധമുള്ളയുവമാകും.
അതിലെ തേൻ
നമുക്ക് രുചി
കണക്കാക്കാനാവാത്തത്ര...
മടുപ്പുതോന്നുന്ന...
മാധുര്യംമുള്ളതും ആകും.
No comments:
Post a Comment