പഴ്സ്മൃതികൾ നാലുകെട്ടിനുള്ളിലെ തുളസിത്തറയിലമർന്ന കരിന്തിരിപോലെ...
കാലത്തിൻ കൈവിരൾ പിടിച്ചങ്ങുപടിയിറങ്ങിപ്പോയ പേരക്കിടാവിൻ
നിഷ്ക്കളങ്കത അകത്തളത്തിലേയ്ക്കുതന്നെ നോട്ടമെറിയുന്നു...
പിടിവാശിക്കാരനായ കാർണവരുടെ ദേഷ്യം ഇന്നും പെയ്തൊഴിയുന്നില്ല...
പടിയടച്ചുപിണ്ഡംവെച്ച സ്വപ്നങ്ങൾ നരിച്ചീലുകളായി എങ്ങും പറന്നുനടക്കുന്നു...
നിസഹായമായ തേങ്ങലുകൾ തെക്കിനിയിൽ ഒളിഞ്ഞുതന്നെ ഇരിക്കുന്നു, എന്നിട്ടും...
അറിയപ്പെടാതെപോകുന്ന ബന്ധുത്ത്വം വിലപേശിവാങ്ങാൻ ഞാനിനിയും മടിക്കുന്നു...
പൊലിഞ്ഞുവീണു മണ്ണടിഞ്ഞ എന്റെ സ്മൃതികളെ,
ഞാൻ നിങ്ങൾക്കു ശ്രാദ്ധമൂട്ടിക്കഴിഞ്ഞു...
ഇനിയെന്തുബാക്കി?

No comments:
Post a Comment