Sunday, June 24, 2012

നര

നരച്ചത് നിറമോ നിണമോ നിശ്ചലതയോ?
നാൽക്കവലയിലന്നത്തെ ആൽമരത്തിൻ ചില്ലയിൽ ആദ്യ നര വീണതും,
മുറ്റത്തെ നെല്ലിമരച്ചുവടും, അതിൽ ഉച്ചയുറക്കത്തിൻ ആലസ്യവും,
കണ്ടു മരവിച്ചിന്നുമെന്നെ കാത്തുരക്ഷിക്കും ഭഗവതിയും,
നാലുകെട്ടിൻ നടുമുറ്റത്തന്നു തുളസിതൻ തളിരിലയായ് നരച്ചൊരാമോഹമിന്നും,
ഓർമ്മതൻ നരച്ചൊരുത്തരത്തിൽ ഇനിയുമാസ്മരണയ്ക്കായ് കാത്തുനിൽപ്പു.
നാരകത്തിനും നരപ്പുവന്നു, പച്ചപ്പായലുമതേറ്റുചൊല്ലി വേനലിൽ നരച്ചു കുളമിതിന്നും
കാഴ്ച്ചയ്ക്കുനന്നെ രസിച്ചുവെന്നാൽ നല്ല വെളുത്ത തലമുടിയും
വിതിർത്തിട്ടു ചാഞ്ഞു കിടക്കുമതേ ഒറ്റ നടപാത ഇന്നും നേരെ.
സ്വപ്നങ്ങളും ഞാനും നരച്ചുപോയ്, നീയുമതേ, തണലൊട്ടുമില്ലാത്ത വീധികളും...

No comments:

Post a Comment