Monday, June 18, 2012

രാഗപത്മം

മോഹദളങ്ങളായ് നിൻ പാതിയടഞ്ഞ നേത്രമിന്നെനിയ്ക്കായ്
സൂര്യസ്മരണയിലാണ താമരപോലെ.
വിരിയാൻ വെമ്പുമൊരിളം പനിനീർപ്പൂവായ് നിന്നധരം
ഏതോയാമത്തിലാദ്യചുമ്പനമേൽക്കുമനുഭൂതിക്കായിന്നും കാത്തിരിപ്പു.
മഴയായ് പതിച്ചനേരമൊരു വെയിൽ മന്തഹസിച്ച് നടന്നകന്നു.
പ്രണയത്തിൻ നിശ്വാസമതേൽക്കാനൊരു ദാഹമിനിയുമെൻ മേനിയെ തളർത്തിടുന്നു.
ജ്വലിക്കുമിതുരാവിലും ബാഷ്പ്മായ് നിന്നിൽ പതിച്ചിടുന്നു.
രാഗപത്മമായ് നീയെൻ മനപ്പൊയ്കയിൽ വാടാതെ വാഴുക, മടിയാതെ എന്നും
നിൻ ലജ്ജയിലാനന്ദിച്ചു്, നിനക്കായ് ഞാനിനിയും അസ്തമിക്കാത്തൊരാ സൂര്യനാകും

No comments:

Post a Comment