Friday, June 22, 2012

ഓർമ്മകളുടെ ഗന്ധം

ഓർമ്മകളുടെ ഗന്ധം...
അത് ദുഃഖങ്ങൾ കൂടുതലുള്ള മനസ്സിനു താങ്ങാനാവില്ല. 
ഓർമ്മയായ് മാറിയ നിമിഷങ്ങളെ നൊമ്പരത്തോടെ താലോലിക്കുമ്പോൾ മനസ്സിലെ മഴക്കാർ കണ്ണുകളെ നനയിച്ചു. ഉം...ആരുംകാണാതെ ആ നീർമുത്തുകളെ തട്ടിത്തെറുപ്പിച്ച് ഇനിയും ഓർമ്മയാകാൻ വെമ്പുന്ന നിമിഷങ്ങളെ പ്രതീക്ഷിക്കുക, എന്നതുമാത്രമേ ഇനി ചെയ്യാനുള്ളു. സുഖമുള്ള ഒരുപാട് നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച്, ഒടുവിൽ...പെട്ടന്ന് മരണത്തിന്റെ തീരത്തേയ്ക്ക് ഏകയായ് സഞ്ചരിച്ച്, നൊമ്പരപ്പെടുത്തുന്ന ഒർമ്മയായ് എന്നിൽ കുറേ വർഷങ്ങളായ് നീണ്ടുനിൽക്കുന്ന നൊമ്പരം. 
വീണ്ടുമിതാ എന്റെ മനസ്സിൽ മഴമേഘങ്ങളെ നിറയ്ക്കുന്നു...

1 comment:

  1. തിരിച്ചറിഞ്ഞില്ലാരും,
    അകമേ നീറിയ
    തുന്നികെട്ടലുകളപ്പാടെ...

    അകലെ നിന്നു കണ്ടതു കൊണ്ടാവും
    കിനാവിറ്റാത്ത,പരിഭവം പറയാത്ത,
    പിഞ്ചിയ ഹൃദയത്തെ
    പിന്തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

    തിരിച്ചറിഞ്ഞൊരാൾ പിൻ വിളിക്കുമെന്നു.
    എന്നത്തെയും പോലെ ഇന്നും സ്വപ്നം കണ്ടു

    ReplyDelete