Monday, June 11, 2012

സന്ധ്യയ്ക്ക് മാത്രം...

നനയാൻ ഇനിയും മഴത്തുള്ളികൾ സമ്മാനിക്കാൻ ആകാശത്തെ കാർമേഘങ്ങളോട് കേഴാം...
കുളിരും നനുതസ്പർശ്ശവും സന്ധ്യയ്ക്കുമാത്രം സ്വീകരിക്കാം. 
വിളക്കുകളിലെ തിരിവെളിച്ചവും, കർപ്പൂരഗന്ധവും, കൂവളമാല്യവുമൊക്കെ സന്ധ്യയ്ക്കുമാത്രം സ്വന്തമായവയല്ലൊ. പ്രണയവിരഹങ്ങളുടെ തീവ്രരാഗസുഗന്ധത്തേക്കാൾ തെല്ലു കുറവാണ് ഇവ. കാരണം ഞാനറിഞ്ഞ ശിവാനുഭൂതികൾ സന്ധ്യയുടെ മൗനത്തിലും, അസ്തമയസൂര്യന്റെ രക്തശോഭിതമായ പ്രണയഭാവത്തിലും മാത്രമാണ്. സന്ധ്യ പ്രകൃതിയ്ക്ക് സമ്മാനിക്കുന്ന കറുത്തകമ്പളം പുതച്ച് ഉറങ്ങുമ്പോൾ, നിലാവിന്റെ സ്പർശ്ശത്താൽ അലസമായ സ്വപ്നങ്ങൾ പങ്കുവെച്ച യാമങ്ങൾ, നാളെയ്ക്കായ് സ്വപ്നം കാണാൻ മോഹങ്ങളുടെ മുത്തുകൾ കോർത്ത മാലയ്ക്കായ് കാത്തുനിൽക്കാൻ അവളെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു.

No comments:

Post a Comment