ഏറ്റെടുത്തവയൊന്നും പൂർണ്ണമാക്കാൻ കഴിയാതെ ചിന്തകൾ
ഇരുളിന്റെ ഗർത്തങ്ങളിലേയ്ക്കുമാത്രം പതിക്കുന്നു. ചിറകിന്റെ അവസാനതൂവൽ ശ്രമവും പാഴാവുകയാണ്. ഓർമ്മകൾ തെറ്റുകയാണോ! നെറികേടുകാട്ടാതെ സഞ്ചരിക്കുന്ന മനസ്സിനും വെറുപ്പോടെ വിടനൽകട്ടെ. വൃധാ മണ്ണിട്ടുമൂടിയ കാലംകെട്ട അക്ഷരക്കോലങ്ങൾ ഇന്ന് ഒരായിരം കറുത്ത ഇലകളാലും, ശോഷിച്ചബുദ്ധി നിറഞ്ഞ വെറുക്കലാലും ഭയപ്പെടുത്തുകയാണ്.
പേടിപ്പിക്കുന്ന സഹതാപവും ഒറ്റപ്പെടുത്തലും മനസ്സിനെ വിഢിത്തരമായ താരതമ്യത്താൽ ആശ്രയം തേടുവാൻ നിർബന്ധിക്കുന്നു.
ഹേയ്..,ഉപചാരങ്ങളൊന്നും ഇല്ലാതെ കടന്നുവരുന്ന എന്റെ സ്നേഹിതാ, മൃത്യൂ...,
നിന്റെ തണുപ്പുള്ള കരങ്ങൾകൊണ്ട് എന്നെ പുണരൂ. അഗാധമായ ശാന്തതയുടെ താഴ്വരയിൽ എന്നേയും ഒപ്പം കൂട്ടൂ. എന്റെ സ്വപ്നങ്ങളെ വികാരവിചാരങ്ങളെ നിന്റെ ശ്വാസത്തിന്റെ ചൂടിൽ വിയർപ്പണിയിക്കൂ. മരണമുഖങ്ങളിൽ എന്നേ മാത്രം നീ പരിണയിക്കൂ. തീവ്രമായ വേദനയിൽനിന്നും എന്റെ സ്വാർത്ഥതയെ രക്ഷിക്കൂ. പകരംവീട്ടുന്നതിൽ ഒരു ജാള്യതയും നിനക്കോ എനിക്കോ പാടില്ല...ഇനിയും...
No comments:
Post a Comment