നിശബ്ദമായൊരു പകലിനെ കൈവെടിഞ്ഞിങ്ങു പടിഞ്ഞാറിലൊരിക്കൽക്കൂടി അന്ത്യകർമ്മങ്ങൾ ചെയ്തു മടങ്ങുമീരാവിൽ
രാമഴയുമിതൾപൊഴിഞ്ഞൊരു നിശാഗന്ധിയും ഏതോ രാക്കിളിയും തേങ്ങി, പതിയെ.
നിശ്ചലമായൊഴുകുമേതോ നദിയായ് ഞാൻ.
നിസർഗ്ഗത്തിൽപതിഞ്ഞ കാലൊച്ചയും, കേൾക്കുമതേതോ ഓടക്കുഴൽ നാദത്തെയും അനുഗമിച്ചും, മയിൽപ്പീലിചുമ്പിച്ചുമീനിശീധിനിയിൽ
ഞാനുമലഞ്ഞു വീണ്ടുമേകയായ് വൃന്ദാവനത്തിലെങ്ങും. കൃഷ്ണാ, നിൻ സ്വപ്നമായ് ഞാനിനിയുമതേ യാമങ്ങളിൽ, നിശാഗന്ധിയായ് വീണ്ടും...

No comments:
Post a Comment