മഴ പെയ്യുകയാണ്...
കാറ്റിന്റെ കൈകളിൽ തൂങ്ങി ഒരു കുഞ്ഞിനേപ്പോലെ നൃത്തംവെച്ചുകടന്നുവരുന്ന മഴ...
ഇത്രദിവസം പെയ്യാതെ മടിച്ചതുകൊണ്ടാകും ഒരു മന്തത.
ഇന്നും ആരുടേയൊക്കെയോ ദാഹത്തിനും, മോഹങ്ങൾക്കും, സ്വപ്നങ്ങൾക്കും, സമ്മാനമാകുമ്പോഴും...ആർക്കൊക്കെയോ ഈ മഴയാൽ അവരുടെ കണ്ണീരിലെ ഉപ്പുരസം മഴയിൽ കുതീർത്തപ്പെട്ട മണ്ണിലേയ്ക്കുതന്നെ പടർത്തുന്നു. നിറവേറ്റപ്പെടാത്ത കുറച്ചധികം വാഗ്ദാനങ്ങൾ വീണ്ടും മറ്റൊരു മഴയിൽ നനഞ്ഞുകുതിർന്നു, അർഹതപ്പെട്ടവനു് അന്യമായി എങ്ങോ അവശേഷിക്കുന്നു...
മഷിപടർന്ന എഴുത്തുകളിലെ അക്ഷരങ്ങൾ വഴിയിലെ മഴവെള്ളക്കെട്ടുകളുടെ വിന്യാസത്തെ ഓർമ്മിപ്പിക്കുന്നു. മഴ ബാക്കിവെച്ച നീർത്തുള്ളികൾ അടർന്നു് മണ്ണിന്റെ രോഷം അടക്കാൻ ശ്രമിക്കുന്നു. ഇലകളിലേയും പൂക്കളിലേയും മഴയുടെ കണങ്ങൾക്ക് ആരുടേയൊക്കെയോ നാലുകയ്യുള്ള പ്രതീക്ഷകളുടെ തിളക്കം ഉണ്ടാകാം...
No comments:
Post a Comment