ചിലനേരം മഴയ്ക്ക് ഒരു കാമുകിയുടെ മട്ടാണ്....
ചിലപ്പോള്‍ പിണങ്ങി ഓടിമാറുന്ന ഒരു കുഞ്ഞിന്റെ നിഷ്കളങ്കഭാവം.....
മറ്റുചിലപ്പോള്‍ നെഞ്ചിലടിച്ചു പ്രാണന്‍ വിങ്ങുന്ന വേദനയായി തോന്നും...
വിളിക്കാതെ വന്ന അഥിതിയേപ്പോലെ വിഷണ്ണനായി പടിയിറങ്ങേണ്ടിവരുന്ന ഭാവത്തിലാവും ചിലപ്പോള്‍.
കാത്തിരിപ്പിന്റെ ആക്കം കൂടുമ്പോള്‍ ദൂരെ തിടുക്കം കൂട്ടുന്ന കാമുകനെപ്പോലെയാണ് ചിലപ്പോള്‍ മഴയുടെ ഭാവം തോന്നുക.
ചില മഴയ്ക്കു ശാന്തമായ യോഗിനീഭാവം.
എന്തോ വെട്ടിപ്പിടിക്കാനുള്ള വെമ്പലോടെ വന്ന് സ്വയം തോല്‍വി ഏറ്റുവാങ്ങുമീ മഴ....
ചിലനേരം ചിലനേരം തന്റെ സൌന്ദര്യം ആഗ്രഹിക്കുന്നവനെ നിലയ്ക്കാത്ത പ്രതികാരപ്രവാഹത്താല്‍ തച്ചുടക്കാനുള്ള ഭാവം.
അങ്ങിനെ മഴയ്ക്ക് എന്തെല്ലാം ഭാവങ്ങള്‍.......
No comments:
Post a Comment