നിശബ്ദതയ്ക്കു ചുമ്പനങ്ങള്‍ നല്‍കി രാത്രി സ്വച്ഛമായ
സുഷുപ്തിയ്ക്കു വിരുന്നൊരുക്കുമ്പോള്‍....മെല്ലെ കണ്ണുതുറന്ന ഹേ നിശാഗന്ധി....നിന്റെ കാമുകനെ, നിശയുടെ തേരിലേറി വന്ന നിലാവിനെ.. ഒന്നു നോക്കു..അവന്‍ തണുപ്പിന്റെ ഇതളുകളാലുള്ള മാല നിനക്കായി കൊണ്ടുവന്നിരിക്കുന്നു. അതിന് പ്രണയത്തിന്റെ... വിരഹത്തിന്റെ.... സുഗന്ധമാണ്. ഒടുവില്‍ നിശാഗന്ധീ നീ നിലാവിലലിയും. നിശയ്ക്കു നാണം ബാക്കിയാവും....
No comments:
Post a Comment