Sunday, November 7, 2010
അവനും... ഞാനും
പാതിയടഞ്ഞ പൂമിഴിയില്‍ ആലസ്യം വണ്ടായെത്തി, കവിള്‍ത്തടത്തില്‍ പതിഞ്ഞു നേര്‍ത്ത വിരഹത്തിന്‍ ചാലുതീര്‍ക്കുമ്പോള്‍...ചുണ്ടിലമര്‍ന്ന ഓടക്കുഴലായി നിന്റെ അധരം. പകരം നിന്റെ കൈകള്‍ക്കു വീണയായി തീരാന്‍ എന്റെ ശരീരം കൊതിക്കുന്നു. സ്വച്ഛമായി നീ വലിച്ചുമീട്ടുന്ന എന്റെ ഓഡ്യാണം, കിന്നാരം പറയാത്ത അരുവിപോലെ നിന്റെ നിയന്ത്രണത്തില്‍ മേനിയില്‍ ഇക്കിളികൂട്ടി. മനമേ നിന്റെ തീവ്രമായ ദാഹത്തിനു ശരീരം മാത്രമേ നല്ല മാധ്യമമാകുന്നുള്ളു. ഇതാ ഇപ്പോള്‍ ഞങ്ങള്‍ ഒരു വെള്ളച്ചാട്ടം പോലെ വികാരങ്ങളെ ആസ്വദിക്കുന്നു. പിന്നെയോ മറ്റൊരു വെള്ളച്ചാട്ടത്തിനുവേണ്ടി മുന്നോട്ട്....അനുരാഗസാഗരം ദൂരെ ഞങ്ങള്‍ക്കായ് കാത്തിരിക്കുന്നു. ഇനി നമുക്ക് ഒന്നുകൂടി ഇഴുകിചേരാം. ഞാന്‍ നദിയായ്, അവന്‍ സാഗരവും. എന്നെ അവന്‍ സ്വീകരിച്ചു. ഞാന്‍ അവനില്‍ ലയിച്ചു. തീരം ഞങ്ങളെ കാത്തിരിക്കുന്നു പിന്നെയും...
Subscribe to:
Post Comments (Atom)
No comments:
Post a Comment