Saturday, November 20, 2010
അത്മാവിന്റെ കൂട്ടുകാരന്‍
മൂകത നിറഞ്ഞ ഇരുള്‍ ചിലമ്പുകെട്ടിയാടുന്നു. ഭയം തേരുതെളിക്കുന്ന ഏകാന്തതയുടെ നിര്‍വികാരതയില്‍ ഞാന്‍ പകച്ചുനിന്നപ്പോള്‍ മൃദുലമായ്, സരസമായ്, അഗ്നിയുടെ തെളിമയായ താപത്തിന്റെ രൌദ്രതയായ്, താണ്ടവത്തിന്റെ നടമായ്, നീ വന്നു. ആവലാതികള്‍ പറഞ്ഞുതീര്‍ക്കാന്‍ വെമ്പുന്ന എന്റെ നാവിനെ, വേദനകള്‍ക്കു മാത്രം പങ്കുവെച്ചു അവ കാര്‍ന്നുതിന്നുന്ന എന്റെ മേനിയെ... നിര്‍വ്വികാരതയുടെ തടവറയില്‍ ദു:ഖചുവ നുണഞ്ഞുകിടന്ന എന്റെ മനസ്സും, പാതിമറഞ്ഞ ബുദ്ധിയും... നീ കവര്‍ന്നെടുത്തു. ഞാന്‍ നിന്റെ ഭാഗമായ് മാറി. ഇപ്പോളും ബാക്കി എന്തോ അവശേഷിക്കുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment