മൃത്യുവിനു ദാനം കൊടുക്കുന്ന ജീവന്‍...അതെ, ഇഷ്ടദാനം!
കണ്ണടച്ചാലും തെളിഞ്ഞുനില്‍ക്കുന്ന നിസ്സഹായതയുടെ മുഖങ്ങള്‍...
ചെവിയടച്ചാലും കേള്‍ക്കുന്ന വേദനയുടെ ഒടുക്കത്തിലെ തേങ്ങലുകളും നിശ്വാസങ്ങളും... നാവറുത്താലും കൈപ്പും ചവര്‍പ്പും മാത്രമുള്ള യാഥാര്‍ത്ഥ്യങ്ങള്‍...
മൂക്കടച്ചാലും പുഴുത്തുജീര്‍ണ്ണിച്ച സദാചാരങ്ങളാം വിഷപ്പുകയുടെ വീര്‍പ്പുമുട്ടലുകള്‍...
കത്തിച്ചുകളഞ്ഞാലും വേശ്യയുടെ പ്രാണരസം ഊറ്റിക്കുടിക്കാന്‍ എത്തുന്നവന്റെ വിയര്‍പ്പുഗന്ധം പോലെ മരവിച്ചുപോകാവുന്ന ബന്ധങ്ങള്‍...
എല്ലാം സ്വയം പ്രാണനെ ഇഷ്ടദാനം കൊടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു...
ചേമ്പിലയിലെ വെള്ളത്തുള്ളിക്ക് ഇലയ്ക്ക് നനവുനല്‍കാന്‍ ആകില്ലല്ലോ...
No comments:
Post a Comment