Tuesday, December 6, 2011

പ്രണയത്തിന്റെ സുഗന്ധം

പ്രണയിക്കുമ്പോൾ...അത് തുടരുന്ന അത്രയുംനാൾ 
ആത്മാർത്ഥമായിത്തന്നെ ആയിരിക്കുമല്ലൊ. അപ്പോൾ അതിന്റെ എല്ലാ ഭാവങ്ങളിലേയ്ക്കും ആ തീഷ്ണത പടരുകതന്നെചെയ്യും. പ്രണയം ജനിക്കുന്നത് ചെറുത്-വലുത്, ജീവം-അജീവം, ആൺ-പെൺ, ഇങ്ങിനെയുള്ള വിത്യാസങ്ങളോ, സ്ഥല-കാല ബോധങ്ങളോ, നോക്കിയല്ലല്ലൊ? ആത്മാർത്ഥമായ പരപ്പിൽനിന്നും മനസ്സിന്റെ അഗാധതയിലേയ്ക്ക് പ്രണയത്തിന്റേതായ വെളിച്ചം സ്വാർത്ഥസ്നേഹത്തിന്റേയും, അർത്ഥശൂന്യമായ പിടിവാശിയുടേയും ഓളങ്ങളിൽ തട്ടി പൊയ്ക്കൊണ്ടേയിരിക്കും. അബോധമനസ്സിൽ പോലും ആ തരംഗങ്ങൾ ചെന്നെത്തും. പിന്നെ മനസ്സിന്റെ മാത്രം യാത്രകളിൽ പ്രണയത്തിന്റെ നൊമ്പരപ്പെടുത്തുന്ന ആ സുഖം നാം ആർക്കും പങ്കിടാതെ അനുഭവിക്കും. കാലം നമ്മളിൽ എത്രമാറ്റങ്ങൾ വരുത്തിയാലും, മനസ്സിലെ ഇരുട്ടുമുറികളിൽ എവിടെയോ ചുവന്ന...മൃദുവായ...പട്ടിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന സുവർണ്ണ പലകയിൽ പ്രണയത്തിന്റെ തീവ്രമായ ഭാവനകൾ തെളിഞ്ഞുവരും. പഴമയുടെ ഗന്ധത്തിനേക്കാൾ അവിടം പുതുമയുള്ള സുഗന്ധത്താൽ പൂരിതമാകുന്നു...ഒരിക്കൽക്കൂടി.

No comments:

Post a Comment