“നിറം കറുപ്പാണ് യാമിനിക്കും അവളിലെ നിഗൂഢതയ്ക്കും
നിറം കറുപ്പാണോര്മ്മകള്ക്കുമതില് തെളിയാത്ത മനസ്സിനും
എന്നോതി പ്രണയത്തിന് തീവ്രതയാല്‍ പെയ്ത
കണ്ണുനീരിലും കണ്ടു അതേ നിറം
കണ്ണിലെ പടര്‍ന്ന മഷിക്കോ, അങ്ങുദൂരെ
ചാലിച്ച മഴമേഘത്തിനോ കറുപ്പധികം?
ഇരുളിലിന്നും കറുത്ത നിഴലിനെ തിരയുന്നു
ഞാന്‍ ഒരു ചെറു നുറുങ്ങുവെട്ടമായ്”
"കണ്ണിലെ പടര്‍ന്ന മഷിക്കോ, അങ്ങുദൂരെ
ReplyDeleteചാലിച്ച മഴമേഘത്തിനോ കറുപ്പധികം?"
വിരഹത്തില്‍ നിന്നുതിര്ന്നാതാണീ കണ്ണുനീര്. അതുകൊണ്ട് കണ്ണില്‍ പടര്‍ന്ന മഷിക്കു തന്നെ കൂടുതല്‍ കറുപ്പ്!
മണം പിടിക്കാൻ മാത്രം
ReplyDeleteസുഗന്ധമൊട്ടില്ല
തിരിച്ചറിയപെടാൻ തക്ക
വെളുപ്പും തുടുപ്പും
ആൾക്കുട്ടത്തിലെ ഒരു തല മാത്രം
പുഴവക്കത്തെ പുല്‍ക്കൊടി മാത്രം
എന്നിട്ടും
പലതരം ഗുളികകൾ..
ഉള്ളിലെന്തോ കത്തുന്നെന്നു
മരുന്നു കുറുപ്പടി
അതെ
തന്നെത്താൻ കത്തുന്ന
ഒരു കൊള്ളിയാൻ
നട്ടിട്ടുണ്ട്