Friday, June 14, 2013

മഴഭ്രാന്ത്

ഈ മഴയുടെ ചൂട് ചേര്‍ത്തുവയ്ക്കട്ടെ, 
ഇനി ഒരിക്കല്‍...വേനലില്‍ ചുടുവിയര്‍പ്പാല്‍ ഒഴുക്കിക്കളയുവാന്‍.

ഇരുണ്ടമേഘങ്ങള്‍ അകലത്തെ നോക്കട്ടെ...
ഇമ്പമായ്പ്പതിക്കുമൊരുകൂട്ടം അശ്രുകണങ്ങള്‍ക്കായ്.

എപ്പോഴോ ചാഞ്ഞകൊമ്പില്‍നിന്ന് പിടിവിട്ടുപോയിട്ടും... 
എന്‍മാറിലെ ചൂടിലമരുന്നു പിന്നെയും 
ഇക്കിളിപ്പെടുത്തുവാനെത്തുമീ ഏകാന്തനിമിഷത്തില്‍.

ഒരിക്കല്‍ പകര്‍ന്ന ചുമ്പനത്തില്‍ ബാക്കിയുമായ് 
എന്നെ തിരഞ്ഞ് ഇനിയും എത്തുവാന്‍ നീ കരുതിവെച്ച വര്‍ഷകാലങ്ങള്‍ ബാക്കിയുണ്ടോ?
അതില്‍ പാതിയുമെന്റെ ദിനങ്ങളില്‍ പെയ്തൊഴിഞ്ഞ അശ്രുമഴപോലെ 
എന്റെ മാറത്ത് വീണുചിതറട്ടെ വേഗം...
വേനല്‍ കത്തിക്കയറും മുന്നേ...

No comments:

Post a Comment