നിമിഷങ്ങളില്‍നിന്നും
അവയുടെ പരാഗരേണുക്കളെ അവയിലേയ്ക്കുതന്നെ ചേര്‍ത്തുവെയ്ക്കാന്‍
ശ്രമിക്കുമ്പോള്‍...വെറുതേ അടുത്തയാമത്തിലെ സ്വപനങ്ങളില്‍
പ്രതിഭലിപ്പിക്കാന്‍ ഈ മഴനേരത്ത് കരുതിവെയ്ക്കുന്ന തണുപ്പിന്റെ ആലസ്യം പോലെ...എന്തിനു എന്നെ ചേര്‍ത്തുനിര്‍ത്തുന്നു..?
വഴിയിലെവിടെയൊ നഷ്ടപ്പെടുന്ന ഒരു മഴത്തുള്ളിക്കും പകര്‍ന്നുതരാനുള്ളത് കരുത്തുള്ള ചുമ്പനങ്ങള്‍ മാത്രം...
ഒന്നുകൂടി എന്ന് ആഗ്രഹിച്ച് മെല്ലെ മഴയില്‍ അലിഞ്ഞുചേരുമ്പോഴും...മനസ്സിന് റെ മഴക്കാറ് പെയ്തിറങ്ങാന്‍ മടിക്കും...
മഴയിലേയ്ക്ക് ഇറങ്ങിനടക്കട്ടെ ഞാന്‍...ഒപ്പം കുടയെടുക്കാതെ...നനയാന്‍ മാത്രം എനിക്കൊപ്പം വരിക. മഴത്തുള്ളികള്‍ നമ്മേ പങ്കിട്ടെടുക്കട്ടെ...ഏറെക്കഴി ഞ്ഞുമാത്രം മഴയ്ക്കുമുന്നേ നമുക്കു പങ്കിടാം. നാം സൂക്ഷിച മഴച്ചുമ്പനങ്ങളെ....
നഷ്ടപ്പെട്ടുപോയ മഴയ്ക്കുവേണ്ടി...ഈ വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു...
No comments:
Post a Comment