മഴ തുടരുന്ന സാങ്കല്‍പ്പികതയ്ക്ക് കുറേ വാക്കുകള്‍ കൂട്ടിവയ്‌ച്ച്, മറ്റൊരു മഴമേഘത്തെ പെയ്യിക്കാന്‍ നോക്കണത് ശരിയോ തെറ്റോ..? സാങ്കല്‍പ്പികമായ വഴികള്‍ ഒരിക്കലും യധാര്‍ത്ഥ്യത്തെ മറച്ചു വെയ്ക്കില്ല. എന്നും അലോസരപ്പെടുത്തുന്ന നമ്മുടേതായ ദുഷിച്ച ശീലം പോലെ അത് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടേയിരികും.
മാനത്തെ കാര്‍മേഘങ്ങള്‍ ഉള്ളുപിടയ്ക്കുന്ന നൊമ്പരം മാത്രം ഉത്തരമായി നല്‍കുന്നത് എന്നും മണ്ണിനോട് ചേര്‍ന്നുറങ്ങുന്നവര്‍ക്കാണ്....
ഒരു മഴത്തുള്ളി മാറത്തുപതിച്ചാല്‍ പൊള്ളുന്നത് അവശയായ മാതൃഹൃദയത്തിനാണ്. നിസാഹയതയുടെ കൊടുമുടിതാണ്ടിയ മനുഷ്യവംശത്തിന്, കുഞ്ഞുതുള്ളികളെ ചേര്‍ത്തുപിടിക്കുന്ന വലിയ മഴയുടെ നിഗൂഢഭാവം അവിടെ കാണാം. നമുക്ക് ഉയര്‍ന്നമാളികയിലെ മട്ടുപ്പാവില്‍നിന്ന് അത് മഴയോടൊപ്പം ആസ്വദിക്കാം...പക്ഷെ...നിലമ്പൊത്തുമ്പോള്‍ അറിയുന്ന സത്യം...നാം മണ്ണില്‍നിന്നും എത്ര അകലെ മഴമേഘങ്ങള്‍ക്കുനടുവില്‍ നിന്നുമത് താഴേയ്ക്കുപതിച്ചത്...എന്നിട്ടും...അവര്‍ മഴയില്‍ ഭ്രമിക്കാതെ...മണ്ണിനോടുചേര്‍ന്നു...ഒരു ചെറുപുല്ലിന്റെ തലപ്പില്‍ നിന്നും ഒരു മഴത്തുള്ളിപോലെ ഇത്രയടുത്ത്....മണ്ണില്‍...നഷ്ടങ്ങളെ ഭൂമിയ്ക്കും മഴയ്ക്കും സമ്മാനിച്ച്...മനസ്സിന്റെകോണില്‍ വീണ്ടും കാര്‍മേഘകെട്ടുകള്‍ കൂട്ടിവെയ്ക്കുന്നു...
നമുക്ക് കൂട്ടിവെയ്ക്കാന്‍ പെയ്യാതെ അകലുന്ന മേഘങ്ങളും പിന്നെ...വരണ്ടകാറ്റിന്റെ ശീല്‍ക്കാരവും മാത്രം ബാക്കിയാവുന്നു...
ഏകാന്തതയില്‍ തേടുന്ന സ്വപ്നശലഭങ്ങളെപ്പോലെ മഴയുടെ നന്മ മാത്രം ഭമിപ്പിക്കുന്നു...മഴ വേര്‍പെടുത്തുന്ന തുള്ളികളെപ്പോലെ അവയും എങ്ങോ അലിഞ്ഞുപോകും. മഴയെ ശപിച്ചുതീര്‍ക്കുന്ന വാക്കുകളും...മഴക്കെടുതി അളന്നുകൂട്ടിയ കുറച്ച് അക്കങ്ങളും...മരണതിന്റെമേല്‍ പുതഞ്ഞ ഉപ്പുരസമുള്ള പൂക്കളും...
പെയ്തൊഴിഞ്ഞ മഴക്കു് നിത്യശാന്തി

No comments:
Post a Comment