Thursday, June 20, 2013

വർഷഗംഗാപ്രവാഹം....

വർഷഗംഗാപ്രവാഹം....
 ഒന്നിനും പിടിച്ചു നിർത്താൻ ആകാത്ത വിധം ഒഴുകുകയാണു. സർവ്വ സംഹരിണീ ഭാവത്തിൽ...നിറഞ്ഞു് കവിഞ്ഞു്... പകയോടെ...വാശിയോടെ...രൗദ്രതയുടെ അതിരുകള്‍ ഭേദിച്ച്‌ ആർത്തട്ടഹസിച്ചു്...ഒരു വയസ്സിയുടെ ദാര്‍ഷ്ട്ര്യത്തോടെ...അഴുക്കുപു
രണ്ട തലമുടിയും ചേലകളും വാരിവലിച്ച്‌ ഈ തണുത്തുമരവിച്ച കാട്ടിലെയ്ക്‌ ഒഴുകുകയാണ്...“ഹേ മനുഷ്യാ, നീ എന്നും താണ്ടുന്നത്‌ നിസ്സഹായതയുടെ കൊടുമുടിയാണ്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു് ഒഴുകുന്നു. പുണ്യ നദികള്‍... എവിടെ ഭക്തി? എവിടെ അഹങ്കരം? എവിടെ സമ്പാദ്യം?... എവിടെ ഭൂമി?... ജീർണിച്ച ശവങ്ങള്‍ക്കു പോലും സ്ഥാനമില്ല!
എല്ലം അപൂർണം...അപൂർണ്ണമായി തന്നെ ഇരിക്കട്ടെ...പ്രകൃതിയില്‍ ഒന്നും പൂര്‍ണ്ണമായി തീരില്ല. മനുഷ്യന്റെ പൂര്‍ണ്ണീകരണശ്രമങ്ങള്‍ക്ക് പ്രകൃതി അവിടവിടെ തടകളിട്ടുകൊണ്ടേ ഇരിക്കും. പൂര്‍ണ്ണത പ്രകൃതിയിലല്ല. അവനില്‍ തന്നെയാണ് തേടേണ്ടത്. ആ പൂർണ്ണത അറിയാൻ.. ഇനിയും കൊടുമുടികള്‍ താണ്ടട്ടെ...

Tuesday, June 18, 2013

പെയ്ത മഴ ഒരു കൂട്ടുപോലേ....

മഴ തുടരുന്ന സാങ്കല്‍പ്പികതയ്ക്ക് കുറേ വാക്കുകള്‍ കൂട്ടിവയ്‌ച്ച്, മറ്റൊരു മഴമേഘത്തെ പെയ്യിക്കാന്‍ നോക്കണത് ശരിയോ തെറ്റോ..? സാങ്കല്‍പ്പികമായ വഴികള്‍ ഒരിക്കലും യധാര്‍ത്ഥ്യത്തെ മറച്ചു വെയ്ക്കില്ല. എന്നും അലോസരപ്പെടുത്തുന്ന നമ്മുടേതായ ദുഷിച്ച ശീലം പോലെ അത് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടേയിരികും.

മാനത്തെ കാര്‍മേഘങ്ങള്‍ ഉള്ളുപിടയ്ക്കുന്ന നൊമ്പരം മാത്രം ഉത്തരമായി നല്‍കുന്നത് എന്നും മണ്ണിനോട് ചേര്‍ന്നുറങ്ങുന്നവര്‍ക്കാണ്....

ഒരു മഴത്തുള്ളി മാറത്തുപതിച്ചാല്‍ പൊള്ളുന്നത് അവശയായ മാതൃഹൃദയത്തിനാണ്. നിസാഹയതയുടെ കൊടുമുടിതാണ്ടിയ മനുഷ്യവംശത്തിന്, കുഞ്ഞുതുള്ളികളെ ചേര്‍ത്തുപിടിക്കുന്ന വലിയ മഴയുടെ നിഗൂഢഭാവം അവിടെ കാണാം. നമുക്ക് ഉയര്‍ന്നമാളികയിലെ മട്ടുപ്പാവില്‍നിന്ന് അത് മഴയോടൊപ്പം ആസ്വദിക്കാം...പക്ഷെ...നിലമ്പൊത്തുമ്പോള്‍ അറിയുന്ന സത്യം...നാം മണ്ണില്‍നിന്നും എത്ര അകലെ മഴമേഘങ്ങള്‍ക്കുനടുവില്‍ നിന്നുമത് താഴേയ്ക്കുപതിച്ചത്...എന്നിട്ടും...അവര്‍ മഴയില്‍ ഭ്രമിക്കാതെ...മണ്ണിനോടുചേര്‍ന്നു...ഒരു ചെറുപുല്ലിന്റെ തലപ്പില്‍ നിന്നും ഒരു മഴത്തുള്ളിപോലെ ഇത്രയടുത്ത്....മണ്ണില്‍...നഷ്ടങ്ങളെ ഭൂമിയ്ക്കും മഴയ്ക്കും സമ്മാനിച്ച്...മനസ്സിന്റെകോണില്‍ വീണ്ടും കാര്‍മേഘകെട്ടുകള്‍ കൂട്ടിവെയ്ക്കുന്നു...
നമുക്ക് കൂട്ടിവെയ്ക്കാന്‍ പെയ്യാതെ അകലുന്ന മേഘങ്ങളും പിന്നെ...വരണ്ടകാറ്റിന്റെ ശീല്‍ക്കാരവും മാത്രം ബാക്കിയാവുന്നു...
ഏകാന്തതയില്‍ തേടുന്ന സ്വപ്നശലഭങ്ങളെപ്പോലെ മഴയുടെ നന്മ മാത്രം ഭമിപ്പിക്കുന്നു...മഴ വേര്‍പെടുത്തുന്ന തുള്ളികളെപ്പോലെ അവയും എങ്ങോ അലിഞ്ഞുപോകും. മഴയെ ശപിച്ചുതീര്‍ക്കുന്ന വാക്കുകളും...മഴക്കെടുതി അളന്നുകൂട്ടിയ കുറച്ച് അക്കങ്ങളും...മരണതിന്റെമേല്‍ പുതഞ്ഞ ഉപ്പുരസമുള്ള പൂക്കളും...


പെയ്തൊഴിഞ്ഞ മഴക്കു് നിത്യശാന്തി

Friday, June 14, 2013

നഷ്ടപ്പെട്ടുപോയ മഴയ്ക്കുവേണ്ടി...

നിമിഷങ്ങളില്‍നിന്നും അവയുടെ പരാഗരേണുക്കളെ അവയിലേയ്ക്കുതന്നെ ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍...വെറുതേ അടുത്തയാമത്തിലെ സ്വപനങ്ങളില്‍ പ്രതിഭലിപ്പിക്കാന്‍ ഈ മഴനേരത്ത് കരുതിവെയ്ക്കുന്ന തണുപ്പിന്റെ ആലസ്യം പോലെ...എന്തിനു എന്നെ ചേര്‍ത്തുനിര്‍ത്തുന്നു..?
 
വഴിയിലെവിടെയൊ നഷ്ടപ്പെടുന്ന ഒരു മഴത്തുള്ളിക്കും പകര്‍ന്നുതരാനുള്ളത് കരുത്തുള്ള ചുമ്പനങ്ങള്‍ മാത്രം...

ഒന്നുകൂടി എന്ന് ആഗ്രഹിച്ച് മെല്ലെ മഴയില്‍ അലിഞ്ഞുചേരുമ്പോഴും...മനസ്സിന്റെ മഴക്കാറ് പെയ്തിറങ്ങാന്‍ മടിക്കും...

മഴയിലേയ്ക്ക് ഇറങ്ങിനടക്കട്ടെ ഞാന്‍...ഒപ്പം കുടയെടുക്കാതെ...നനയാന്‍ മാത്രം എനിക്കൊപ്പം വരിക. മഴത്തുള്ളികള്‍ നമ്മേ പങ്കിട്ടെടുക്കട്ടെ...ഏറെക്കഴിഞ്ഞുമാത്രം മഴയ്ക്കുമുന്നേ നമുക്കു പങ്കിടാം. നാം സൂക്ഷിച മഴച്ചുമ്പനങ്ങളെ....
 
നഷ്ടപ്പെട്ടുപോയ മഴയ്ക്കുവേണ്ടി...ഈ വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു...

മഴഭ്രാന്ത്

ഈ മഴയുടെ ചൂട് ചേര്‍ത്തുവയ്ക്കട്ടെ, 
ഇനി ഒരിക്കല്‍...വേനലില്‍ ചുടുവിയര്‍പ്പാല്‍ ഒഴുക്കിക്കളയുവാന്‍.

ഇരുണ്ടമേഘങ്ങള്‍ അകലത്തെ നോക്കട്ടെ...
ഇമ്പമായ്പ്പതിക്കുമൊരുകൂട്ടം അശ്രുകണങ്ങള്‍ക്കായ്.

എപ്പോഴോ ചാഞ്ഞകൊമ്പില്‍നിന്ന് പിടിവിട്ടുപോയിട്ടും... 
എന്‍മാറിലെ ചൂടിലമരുന്നു പിന്നെയും 
ഇക്കിളിപ്പെടുത്തുവാനെത്തുമീ ഏകാന്തനിമിഷത്തില്‍.

ഒരിക്കല്‍ പകര്‍ന്ന ചുമ്പനത്തില്‍ ബാക്കിയുമായ് 
എന്നെ തിരഞ്ഞ് ഇനിയും എത്തുവാന്‍ നീ കരുതിവെച്ച വര്‍ഷകാലങ്ങള്‍ ബാക്കിയുണ്ടോ?
അതില്‍ പാതിയുമെന്റെ ദിനങ്ങളില്‍ പെയ്തൊഴിഞ്ഞ അശ്രുമഴപോലെ 
എന്റെ മാറത്ത് വീണുചിതറട്ടെ വേഗം...
വേനല്‍ കത്തിക്കയറും മുന്നേ...
"इस बारिश के गीले सपनों के सागर में
ज़रा मेरे साथ जीवन की कश्ती पर बैठो"

मेरा वक्त का सपना बाकि है...

हालत बहुत निराशजनक है , केवल दो आखो की दृष्टि का राह
अनजाने से एक नए सवेरे का स्वागत करने की तैयारी में है
न तडपते न बिगड़ते मन् की मुस्कान जिंदगी की और ले लेता
फिर भी कही पीछे दूर उस सागर की नीलिमा उसे नाराज़ कर
पीड़ा के उसी काले निर्मम ध्वनियों से परेशान कर देता है पर..
क्यों तुम अभी इसी वक्त के सपनों के पीछे जाना चाहती हो?
क्यों तुम अभी इस वक्त के सफेद रंग पर सोना चाहती हो ?
क्यों इस वक्त ही रात के तारों को बुला करती है ?
एक उतर, एक सांस , एक वक्त और एक सपना
मैं इस वक्त में ही जीना चाहती , मुझे जीने दो 

मुझे जीने दो कि मेरा वक्त का सपना बाकि है ...