Tuesday, December 14, 2010
മഴയുടെ ആലസ്യം മണ്ണിന്റെ മണമായ് ഏതോ വിരസതയ്ക്കുള്ള വിരഹമായ് ഇപ്പോള്‍ എന്റെ കണ്ണുകള്‍ക്കുള്ള കാഴ്ച്ചയാകുന്നു. ഗതകാല സ്മരണയ്ക്കിപ്പുറം നിന്നു വേര്‍പെട്ട തീവ്രാനുരാഗനിമിഷങ്ങളെ താലോലിക്കുക മാത്രമെ ഇനി ചെയ്യാനാകു. ആവര്‍ത്തിക്കാനാഗ്രഹിച്ച നിമിഷങ്ങളും മഴത്തുള്ളിപോലെ മണ്ണിന്റെ...മനസ്സിന്റെ നനവായ് മാറുന്നു. ഒരിക്കല്‍ക്കൂടി ഈ മഴ ഞാന്‍ അനുഭവിച്ചറിയട്ടെ. അതില്‍ നിന്റെ പ്രണയം അലിഞ്ഞിരിക്കുന്നു. നിനക്കു തരാന്‍ മഴയുള്ള നിമിഷങ്ങളെ ഓര്‍മ്മച്ചെപ്പിലടച്ച് സൂക്ഷിക്കാം ഞാന്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment