Saturday, August 18, 2012

കുഞ്ഞുമഴത്തുള്ളി!

മഴക്കാറ്റിന്റെ തണുപ്പ് വല്ലാതെ പ്രകൃതിയെ കുളിർപ്പിക്കുന്നു. 
കുളിരുന്ന മനസ്സിൽ ബാക്കിയാകുന്നത് കഴിഞ്ഞുപോയ സൂര്യതാപത്തിലെ വേവിനേയും, അതിലെ സ്വേതരേണുക്കളുടെ വിമ്മിട്ടപ്പെടുത്തലുകളേയുമാണ്. മഴയുടെസ്വരം ഇമ്പമുള്ളതും ചിലപ്പോൾ ഗാംഭീര്യമുള്ളതും ആകുന്നു. ഒരു മഴത്തുള്ളിയാകാൻകഴിഞ്ഞെങ്കിൽ...സാഗരനീലിമയിൽനിന്നും ആകാശം ഏറ്റുവാങ്ങുന്ന മഴയുടെ ആദ്യാംശം. എല്ലാം പ്രതിഫലിക്കുന്ന സൂര്യതേജസ്സിനെപ്പോലും ഉൾക്കൊള്ളാൻ കഴിയുന്ന മഴത്തുള്ളി...എത്ര പവിത്രം!. സ്വഛം! ഭംഗിയാർന്നത്! സൂര്യൻ അവളെ ഭൂമിയ്ക്കു സമർപ്പിക്കുന്നു. മേഘത്തിൽനിന്നുമടർന്ന് മണ്ണിൽ പതിക്കുന്ന അത്രയുംനേരം...മതി, അത് മണ്ണിന് സ്വന്തമാകുമ്പോൾ... പുതിയ ലോകം ജനിക്കുന്നു...അതിന്റെ ആയുർദൈർഘ്യം മാത്രമറിഞ്ഞ്... മണ്ണിന്റെ വികാരങ്ങൾക്കുമേൽ പടർന്ന്, ആഴത്തിൽ ലയിക്കാമായിരുന്നു...അവിടെ കുഞ്ഞുമഴത്തുള്ളി ആരും കാണാതെ മണ്ണിനുസ്വന്തമായി മാഞ്ഞുപോകുന്നു.

No comments:

Post a Comment