മഞ്ഞുതുള്ളിയെപ്പോലെ...
ഇതളില്‍നിന്നും ഇറ്റുവീഴാന്‍ തുടങ്ങുമ്പോള്‍ മഞ്ഞുതുള്ളിയില്‍ ഈ പ്രകൃതി മുഴുവന്‍ പ്രതിബിംബിക്കുന്നത് എന്താണാവോ? മണ്ണിലേയ്ക്ക് പ്രണയം മുഴുവനും ഒഴുക്കിവിടാന്‍ പ്രകൃതിക്ക് നാണം! അത് ചെറിയ മഞ്ഞുതുള്ളിയിലേയ്ക്ക് ആവാഹിച്ച് മണ്ണ് സ്വന്തമാക്കുന്നു. നിന്റെ സ്നേഹം ഈ പ്രകൃതിയിലെ ഓരോ കണത്തിലേയ്ക്കും ഞാന്‍ ആവാഹിക്കുന്നു. ഇപ്പോ നീ നിന്റെ സ്നേഹം പോലെ എനിക്ക് സ്വന്തം!
No comments:
Post a Comment