സൂര്യാ, ആലിന്റെ ഗാനത്തിലെ ഉഷ്ണസുഖങ്ങൾളിൽ നീ തേടുമാനിർവൃതിയ്ക്ക് പേരെന്ത്?
അറിയില്ല, ഇനിയുമതേ ഉണർവ്വിലൊപ്പം വിരിയും ഒരായിരമിതളുകളുള്ള താമരയോ?
ലജ്ജയിലെൻമുഖം താഴ്ത്തിയ നേരത്ത് നീ വിരഹത്തിൻ ചുംബനമൊന്നുനൽകി.
ഞാൻ
എന്നിലൊളിപ്പിച്ച നിൻ ആദ്യചുബനതാപത്തിൽനിന്നും വിരിഞ്ഞുനിൽക്കെ
പ്രണയമതേകുമാ നിർവൃതി...ഞാനുമതെപ്പോഴോ അറിഞ്ഞുപോയ്.
അനുഭൂതി പകർന്നു നീ
എന്നെ നിൻ കൺകോണിലെങ്ങോ ഒളിച്ചുവെച്ചു.
കാമകിരണങ്ങളെറ്റു ഞാൻ
തളർന്നുവീണാലും, സൂര്യാ, നീ എന്നുള്ളിലായ്....പ്രണയപരാഗമായ് നിറഞ്ഞു
നിൽപ്പൂ....
No comments:
Post a Comment