Friday, September 28, 2012

പ്രണയമേഘമായ്

നിന്നേപ്രാപിച്ച മഴയിൽ ഞാൻ എന്റെ പ്രണയം നൽകുമ്പോൾ...
പെയ്യാൻ ഇനിയൊരു പ്രണയമേഘമായ് അതുമാറുന്നു...
എന്റെ അപൂർണ്ണതയ്ക്കുമേൽ 
പൂർണ്ണതയായ്ത്തന്നെ...വീണ്ടും...പുനർജനിക്ക..

Tuesday, September 11, 2012

പ്രണയപരാഗം

സൂര്യാ, ആലിന്റെ ഗാനത്തിലെ ഉഷ്ണസുഖങ്ങൾളിൽ നീ തേടുമാനിർവൃതിയ്ക്ക് പേരെന്ത്? 
അറിയില്ല, ഇനിയുമതേ ഉണർവ്വിലൊപ്പം വിരിയും ഒരായിരമിതളുകളുള്ള താമരയോ? 
ലജ്ജയിലെൻമുഖം താഴ്ത്തിയ നേരത്ത് നീ വിരഹത്തിൻ ചുംബനമൊന്നുനൽകി. 
ഞാൻ എന്നിലൊളിപ്പിച്ച നിൻ ആദ്യചുബനതാപത്തിൽനിന്നും വിരിഞ്ഞുനിൽക്കെ പ്രണയമതേകുമാ നിർവൃതി...ഞാനുമതെപ്പോഴോ അറിഞ്ഞുപോയ്. 
അനുഭൂതി പകർന്നു  നീ എന്നെ നിൻ കൺകോണിലെങ്ങോ ഒളിച്ചുവെച്ചു. 
കാമകിരണങ്ങളെറ്റു ഞാൻ തളർന്നുവീണാലും,  സൂര്യാ, നീ എന്നുള്ളിലായ്....പ്രണയപരാഗമായ് നിറഞ്ഞു നിൽപ്പൂ....

Monday, September 10, 2012

നിശാഗന്ധിയുടെ സുഗന്ധം

നിനച്ചിരിക്കാതെ നിശാഗന്ധിയ്ക്ക് നിലാവിൽ നീർത്തുള്ളിയിൽ 
നിന്റെ ചുമ്പനം നിശബ്ദമായ് നിദ്രയ്ക്കു വഴിയൊരുക്കും
നിശ്വാസതാപത്തെ നിൻ ഓർമ്മയിൽ...
നിശാസ്വപ്നത്തിൽ നിശാശലഭമായ് നീയുണരും
നിന്നെ എന്റെ നിമിഷമായ് മാറ്റി നിറയും സുഗന്ധമാക്കും
നിശാഗന്ധിയുടെ സുഗന്ധം...

എന്നിലെനീയായ്...

നിൻ ഹൃത്ശിഖരത്തിന്തുമ്പിലായ് ഒരുമാത്രവിശ്രമിക്കാനെത്തി 
സന്ധ്യയ്ക്ക് മഴിമാറും പകലിൻ സമ്മതമില്ലാതെ ഞാൻ.
നിൻ ഹൃത് തന്ത്രിയിൽ നിന്നുയരുമനുരാഗ-
നാദതരംഗമായ് പിന്നെയെന്നോഞാൻ.
നിൻ ഹൃദയം വിതുമ്പുന്ന നൊമ്പരമായ് 
ഒരശ്രുബിന്ദുവായ് തുളുമ്പിയതും ഞാൻ.
നിൻ ശ്വാസനിശ്വാസസീമകൾ പുൽകു-
മൊരാത്മനിർവൃതിയായ് ഉണർന്നു ഞാൻ.
നീ ഏകനായ് യാത്രചൊല്ലാതെ പോകിലോ 
നിൻ പാദമമരുമോരോമണൽത്തരിയിലുമെൻസ്പർ-
ശനമതേറ്റുകൊൾക, എന്നിലെ നീയായ് തപിച്ചുകൊൾക.