മഴത്തുള്ളികൾ ഒന്നിച്ചങ്ങൊളിച്ചുപോയി.
ഒരുപാടുമോഹങ്ങളും, സ്വപ്നങ്ങളും കൺകോണിണകളിൽ കാർമേഘം പെയ്തു മറഞ്ഞുപോയി, കവിളുകളിലെ നീർച്ചാലുകളിൽ ഇന്നും ബാക്കിയാകുന്നു...ഏതോ മഴയാൽ...നനവാൽ...നനുത്ത കാറ്റിൽ വേദനയുടെ പടവിറങ്ങിപ്പോയ ബാല്യം എന്നും മഴയ്ക്കുവേണ്ടി കരുതിവെച്ചത് പരിഭവങ്ങളുടെ...നൊമ്പരങ്ങളുടെ...നിശ്വാസം മാത്രം.എന്നിട്ടും മഴ പെയ്തിറങ്ങാൻ മടിച്ചാൽ വരണ്ടമനസ്സിൽ പരാതിയും പിന്നെ ശകാരവും.
നിമിഷങ്ങളിൽ മാറുന്ന മനുഷ്യമനസ്സും മഴയും എന്നും ഒരുപോലെ. ആരേയും ഗൗനിക്കാതെ...ആരുടേം വേദന അറിയാതെ..പെയ്യുകയാണ്, മനുഷ്യന്റെ നിസ്സഹായതയിൽ പ്രകൃതി വരിച്ച ജയമായിത്തന്നെ. കാലക്കേടിന്റെ താക്കീത് നൽകിക്കൊണ്ട് ഇനിയും മഴ പെയ്യുകതന്നെചെയ്യും. അസുന്ദരനായ...നനുത്ത സ്പർശമല്ലാത്ത...ദുഃഖദായിനിയായി. 'മനുഷ്യക്കോലങ്ങൾ, അഹങ്കാരികൾ അനുഭവിക്കട്ടെ' എന്നുറക്കെപുലമ്പി, ഒരു ഭ്രാന്തിയായി പെയ്യുകതന്നെചെയ്യും.
No comments:
Post a Comment